11:28pm 14 September 2026
NEWS
വിവാഹത്തിന് ഇനി ആഴ്ചകൾ മാത്രം; വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതിക്ക് ദാരുണാന്ത്യം
14/09/2026  08:33 PM IST
nila
വിവാഹത്തിന് ഇനി ആഴ്ചകൾ മാത്രം; വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതിക്ക് ദാരുണാന്ത്യം

മണ്ണഞ്ചേരിയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 27കാരി ചികിത്സയ്ക്കിടെ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് ചിറയിൽ സി.വി. രഞ്ജന്റെ ഏക മകൾ അശ്വതി (അമ്മു–27) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് അമ്മ ദീപയ്ക്കൊപ്പമാണ് അശ്വതി മുഹമ്മ ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തെ സ്വകാര്യ ആശുപത്രിയിലെത്തിയത്. വയറുവേദനയെ തുടർന്ന് ചികിത്സ ആരംഭിച്ചതിന് പിന്നാലെ അശ്വതിക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് ചേർത്തലയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു.

കാവുങ്കലിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു അശ്വതി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.

കാവുങ്കൽ സ്വദേശിയായ യുവാവുമായുള്ള അശ്വതിയുടെ വിവാഹം നവംബറിൽ നടത്താൻ തീരുമാനിച്ചിരുന്നതാണ്. വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.

ഓട്ടോറിക്ഷ തൊഴിലാളിയായ സി.വി. രഞ്ജനാണ് പിതാവ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img